പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക കേന്ദ്രവും ഐക്യരാഷ്ട്ര സംഘടനയുടെ പൈതൃക ഗ്രാമ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ആറന്മുള ഗ്രാമത്തിലെ നാല്ക്കാലിക്കല് എന്ന പ്രദേശത്ത് ശ്രീവിജയനന്ദാശ്രമം വകയായി പരിശോഭിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് S.V.G.V. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . 1938ല്‍ ഒരു സംസ്കൃത വിദ്യാലയമായി ശ്രീ വിജയാനന്ദ ഗുരുദേവന് സ്ഥാപിച്ച ഈ കലാലയം കാലത്തിന്റെ പടവുകളിലൂടെ ഹൈസ്കൂള്‍ ആയും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയും ട്രെയിനിംഗ് കോളേജായും പുരോഗമിച്ചു വന്നു .
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ആറന്മുള ഉപജില്ലയില്‍പ്പെട്ട ഈ ഹരിത വിദ്യാലയത്തില്‍ L.K.G മുതല്‍ പ്ലസ് ടു ക്ലാസ്സ് വരെ 2450 കുട്ടികള്‍ പഠിക്കുന്നു. സ്കൂള്‍ മാനേജര്‍ ആയി ശ്രീ വിജയനന്ദാശ്രമം അധിപതി ശ്രീമദ് വിജയഭാസ്കരാനന്ദ തീര്‍ത്ഥ പാദര്‍ സേവനം അനുഷ്ടിക്കുന്നു . വിജയനന്ദ മിഷന് ട്രസ്റ്റ് സെക്രട്ടറി ആയി ശ്രീ. P.R വിശ്വനാഥന് നായര്‍ പ്രവര്‍ത്തിക്കുന്നു . ഹൈ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയി ശ്രീമതി.പി.ആര്.ശ്യാമളാമ്മയും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ആയി ശ്രീമതി.സി . ആര്.പ്രീതയും പ്രവര്‍ത്തിച്ചു വരുന്നു . ഈ കലാലയത്തില്‍ നൂറോളം അധ്യാപകരും ഇരുപതോളം അധ്യാപകേതര ജീവനക്കാരുമുണ്ട്. വിവിധ രംഗങ്ങളില്‍ പുതിയ പരീക്ഷണങ്ങളുമായി ഈ ഹരിത വിദ്യാലയം സംസ്ഥാനത്തിനു തന്നെ മാതൃകയായി മുന്നോട്ട് കുതിക്കുന്നു ..
തണല്‍ നേച്ചര്‍ ക്ലബ്ബ് (Reg No: 523/02)
ഈ കലാലയത്തെ ഹരിതാഭമാക്കുവാന്‍ കുട്ടികളില്‍ പരിസ്ഥിതി സംസ്കാരം വളര്‍ത്തുവാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത് . 2000-ത്തില്‍ സ്ഥാപിതമായ ഈ സംഘടന കാമ്പസ്സിനുള്ളിലും പുറത്തും വൈവിദ്ധ്യമാര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടു വരുന്നു .
നക്ഷത്ര വനം
അശ്വതി മുതല്‍ രേവതി വരയുള്ള 27 നാളുകള്ക്കുമുള്ള വൃക്ഷങ്ങള്‍ ഓരോന്നും കാമ്പസ്സിനുള്ളില്‍ നട്ട് പരിപാലിക്കുന്നു . ഓരോ നാളുകാരായ 10 കുട്ടികളടങ്ങുന്ന ഗ്രൂപ്പ് തങ്ങളുടെ നാളില്പ്പെട്ട വൃക്ഷത്തെ സംരക്ഷിക്കുന്നു .
ബട്ടര്‍ഫ്ലൈ ഗാര്ഡന്
ചിത്രശലഭത്തിന്റെ ആവാസ വ്യവസ്ഥ നിര്‍മ്മിച്ച് ശലഭങ്ങളെ ആകര്‍ഷിക്കുന്നു . കൃഷ്ണകിരീടം, ശങ്കുപുഷ്പം, തെറ്റി , അരളി , ബന്ധിപ്പൂ , മാങ്ങാനാറി തുടങ്ങിയ നാടന്‍ ചെടികള്‍ പൂത്തുലഞ്ഞു നില്കുന്ന ഈ ശലഭ ഉദ്യാനത്തില്‍ 14 തരം ചിത്രശലഭങ്ങള്‍ വന്നെത്തുന്നതായി കുട്ടികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
ചിത്രശലഭത്തിന്റെ ആവാസ വ്യവസ്ഥ നിര്‍മ്മിച്ച് ശലഭങ്ങളെ ആകര്‍ഷിക്കുന്നു . കൃഷ്ണകിരീടം, ശങ്കുപുഷ്പം, തെറ്റി , അരളി , ബന്ധിപ്പൂ , മാങ്ങാനാറി തുടങ്ങിയ നാടന്‍ ചെടികള്‍ പൂത്തുലഞ്ഞു നില്കുന്ന ഈ ശലഭ ഉദ്യാനത്തില്‍ 14 തരം ചിത്രശലഭങ്ങള്‍ വന്നെത്തുന്നതായി കുട്ടികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
6.
നെല്ലിത്തോട്ടം
നെല്ലിത്തോട്ടം
125 നെല്ലിമരങ്ങള്‍ കുട്ടികള്‍ നട്ടുപരിപാലിക്കുന്നു .
മത്സ്യം വളര്‍ത്തല്‍ _ മഴവെള്ള സംരക്ഷണം
സ്കൂളിലെ ടെറസ്സില്‍ നിന്ന് ശേഖരിച്ച മഴവെള്ളം ടാങ്കില്‍ സംഭരിച്ച് വിവിധ ഇനം മീനുകള്‍ ജലസസ്യങ്ങള്‍ എന്നിവ വളര്‍ത്തുന്നു . കൂടാതെ കലാലയത്തില്‍ പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുവാന്‍ മഴക്കുഴികളും നിര്‍മ്മിച്ചിട്ടുണ്ട് .
പൊലിവ് ഹരിതോത്സവം ഒന്നാം ഘട്ടം
കോയിപ്രം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഹരിതാ ഫാര്‍മേഴ്സ് ക്ലബ്ബുമായി ചേര്‍ന്ന് പോലിവ് ഹരിതോത്സവം എന്ന പേരില്‍ ഒരു കാര്‍ഷിക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു . 5 വര്‍ഷം നീണ്ടു നില്കുന്ന വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയാണിത് . മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റെ ജോര്‍ജ് പൊടിപ്പാറ പദ്ധതി ഉത്ഘാടനം ചെയ്തു . 70 മലയന്‍ സാര്ഫ് ഇനത്തില്‍പ്പെട്ട തെങ്ങിന് തൈകള്‍ 150 ഓളം വാഴകന്നുകള്‍, പടവലം , പാവല്‍ , വെള്ളരി , ചീര , വെണ്ട വിത്തുകള്‍ എന്നിവ ഹരിതക്ലബ് അംഗങ്ങള്‍ക്ക് സീഡ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു .
പൊലിവ് ഹരിതോത്സവം രണ്ടാം ഘട്ടം
തെള്ളിയൂര്‍ കാര്‍ഡ് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ പോലിവ് ഹരിതോത്സവം രണ്ടാം ഘട്ടം സംഘടിപ്പിച്ചു .കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റെ അഡ്വ: C.K ശശി ഉത്ഘാടനം ചെയ്തു . ശൈത്യകാല പച്ചക്കറി വിളകളെപറ്റി കര്‍ഷകര്‍ക്ക് ക്ലാസ്സ് എടുക്കുകയും കൃഷിയിടങ്ങള്‍ സസന്ദര്ശിക്കുകയും ചെയ്തു . കര്‍ഷകര്‍ക്ക് കാബേജ് , കോളീഫ്ലവര്‍ തൈകള്‍ വിതരണം ചെയ്തു .